തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്ക് ആറു മാസത്തിനകം കേന്ദ്രാനുമതി ലഭിക്കും: മന്ത്രി
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്ക് ആറു മാസത്തിനകം കേന്ദ്രാനുമതി ലഭിക്കും: മന്ത്രി
Friday, February 12, 2016 11:48 PM IST
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുമതി ആറു മാസത്തിനകം ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.

ഈ മാസംതന്നെ കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തി ആരംഭിക്കും. തിരുവനന്തപുരത്തെ പദ്ധതി രണ്ടാംഘട്ടത്തില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവിടങ്ങളിലേക്കും കോഴിക്കോട് പദ്ധതി രാമനാട്ടുകര വരെയും ദീര്‍ഘിപ്പിക്കും. കേന്ദ്രവും സംസ്ഥാനവും 20 ശതമാനവും മറ്റ് ഏജന്‍സികള്‍ 60 ശതമാനവുമാണ് പദ്ധതി വിഹിതമായി നല്‍കേണ്ടത്.

ഒട്ടേറെ വിദേശ ഏജന്‍സികള്‍ പണം മുടക്കാന്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്െടങ്കിലും പലിശക്കുറവും സുതാര്യതയും കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂ. ടിക്കറ്റ് വില്പനയിലൂടെ മാത്രം പദ്ധതി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. അതിനാല്‍ പള്ളിപ്പുറത്ത് ഡിപ്പോയും ഷോപ്പിംഗ് കോംപ്ളക്സും സ്ഥാപിക്കാന്‍ 20 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. നഗരത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.

മലപ്പുറത്തിനുവേണ്ടി റോഡ് പുനരുദ്ധാരണ മെഗാപദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നു. പാലക്കാട് -കോയമ്പത്തൂര്‍ റോഡ് വികസനവും ഇതിന്റെ ഭാഗമാക്കും. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം ലോകബാങ്ക് പദ്ധതിയില്‍പ്പെടുത്തി കെഎസ്ടിപി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ടെന്‍ഡര്‍ ക്ഷണിക്കും. ഈ റോഡിന് ടോള്‍ ഉണ്ടാകില്ല.

സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച എലിവേറ്റഡ് ഹൈവേയുടെ പ്രാരംഭ പഠനത്തില്‍ സ്ഥലം ഏറ്റെടുത്തു നിര്‍മിക്കുന്ന റോഡുകളേക്കാള്‍ ചെലവു കൂടുമെന്നാണു കണ്െടത്തിയത്. ഇതേക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ ആലോചിക്കുന്നുണ്ട്.

കാരുണ്യ ചികിത്സാ സഹായ പദ്ധതി പ്രകാരം 45,206 പേര്‍ക്ക് സഹായം ലഭ്യമാക്കാനുണ്ട്. ഏറ്റവും അധികം സഹായം ലഭിക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 4653 പേര്‍ക്ക് സഹായം ലഭിക്കാനുണ്ട്. പത്തനംതിട്ട 4569, കോഴിക്കോട് 4453 പേര്‍ക്കും സഹായം ലഭിക്കണം.


ഈ സര്‍ക്കാരിന്റെ കാലത്ത് നാല് ഓണ്‍ലെന്‍ പെണ്‍വാണിഭക്കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 1663 സൈബര്‍ കേസുകളിലായി 846 പ്രതികളെ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 1300 കാല്‍നട യാത്രക്കാരും 1886 ബൈക്ക് യാത്രക്കാരും മരിച്ചു. ആകെ വാഹനാപകടമരണം 4196. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 14 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരും ഒരു സോഷ്യലിസ്റ് ജനതാ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. വിവിധ സമരങ്ങളില്‍ പങ്കെടുത്തതിന് 4.73 ലക്ഷം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

അഴിമതിക്കേസില്‍ രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണം നടന്നുവരുന്നു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി അനധികൃത മൊത്തവ്യാപാര ഡിപ്പോയ്ക്കു ലൈസന്‍സ് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

പി.ജെ. ജോസഫ് എംഎല്‍എ ആയിരിക്കെ വനം കൈയേറി എന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയം വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ അനധികൃതമായി കുടിവെള്ള കണക്ഷന്‍ നല്‍കിയെന്ന ആരോപണത്തില്‍ ജോസഫിനെതിരേ വിജിലന്‍സ് കോടതിയില്‍ കേസുള്ളതായും മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 5887 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. 2012 ല്‍ 885, 2013ല്‍ 1283, 2014 ല്‍ 1560, 2015ല്‍ 1615 കേസുകളും രജിസ്റര്‍ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.