29നു ബാങ്ക് പണിമുടക്ക്
Friday, February 12, 2016 11:51 PM IST
തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ആഹ്വാന പ്രകാരം ഈ മാസം 29ന് ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കും. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി.വി.മോഹനനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഇതിനു മുന്നോടിയായി ഇന്ന് തൃശൂരില്‍ ജീവനക്കാര്‍ പ്രകടനം നടത്തും. 22ന് സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും പ്രകടനം നടത്തും. 23നു കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ജീവനക്കാര്‍ ജോലിക്കു ഹാജരാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.