പീഡാസഹനവും കാരുണ്യവും
പീഡാസഹനവും കാരുണ്യവും
Friday, February 12, 2016 11:55 PM IST
മഹത്വത്തിന്റെ വഴിയേ -5/ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി

ദൈവത്തിന്റെ ആദിസ്നേഹമാണു യേശുവില്‍ മറനീങ്ങി പുറത്തുവന്നത്. അതുകൊണ്ടാണു മനുഷ്യനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയുന്നത്.

ആധ്യാത്മിക ജീവിതം എന്നു പറയുന്നതു യേശുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹത്തിനു യേശുവഴി ദൈവത്തോടു പ്രതിസ്നേഹം പ്രകടിപ്പിച്ചു ബന്ധത്തിലാകുന്നത്. ആധ്യാത്മിക ജീവിതം ദൈവവുമായിട്ടുള്ള ഞാന്‍- നീ ബന്ധത്തിന്റെ ആകെത്തുകയാണ്.

ഞാന്‍ സ്നേഹിച്ചാല്‍ ദൈവം എന്നെ സ്നേഹിക്കും എന്ന ധാരണയില്‍ മനുഷ്യന്‍ ചെയ്തുകൂട്ടുന്നതൊന്നും ദൈവവുമായുള്ള ബന്ധത്തിലാവാന്‍ പര്യാപ്തമല്ല. ഇവിടെ വിശ്വാസി ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നു. ദൈവം പ്രതിസ്നേഹം കാണിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഇവിടെ ഒരു ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ പിറന്നുവീഴുന്ന കുഞ്ഞിന്റെ മാതൃഭാഷ ആ ഒരു ഭാഷയായിരിക്കും. അവനോടു പറയുന്ന ഭാഷയുടെ മറുപടിയായിട്ടാണു കു ഞ്ഞ് ഭാഷ സ്വന്തമാക്കുന്നത്. എന്റെ പ്രവൃത്തി ക്കു ദൈവം പ്രതിക്രിയ ചെയ്യുന്നുവെന്നു വരുമ്പോള്‍ ദൈവം ആദികാരണമല്ലെന്നു വരും. അതു ദൈവത്തിന്റെ നിര്‍വചനത്തിനു ചേര്‍ന്നതല്ല. യേശുക്രിസ്തുവിന്റെ അതിദാരുണമായ പീഡാസഹനം മെല്‍ ഗിബ്സണ്‍ നിര്‍മിച്ച പാഷന്‍ ഓഫ് ദി ക്രൈസ്റ് എന്ന സിനിമയില്‍ അല്പം കൂടിപ്പോയി എന്നു പലരും പറയുന്നതു കേട്ടിരുന്നു.


വളരെ ഗവേഷണങ്ങള്‍ നടത്തിയും കാതറിന്‍ എമറിക്ക്, സിയന്നയിലെ വിശുദ്ധ കത്രീന, മരിയ വാള്‍ത്തോത്ത തുടങ്ങിയ വിശുദ്ധര്‍ക്കു ലഭിച്ച വെളിപാടുകള്‍ പരിശോധിച്ച് സത്യം കണ്െടത്തിയുമാണു സിനിമയില്‍ അങ്ങനെ ചിത്രീകരിച്ചത്. കണ്ടുനില്‍ക്കാന്‍ കഴിയാത്തവിധം ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതാണു പീഡാനുഭവ രംഗങ്ങള്‍.

ഇവിടെ പീഡാസഹനം എത്രയ്ക്കു കൂടിയോ അത്രയ്ക്ക് അവിടത്തെ കാരുണ്യവും വര്‍ധിച്ച അളവില്‍ അപാരമായവിധം പ്രകാശിതമായി എന്നതാണു സത്യം. ആ രംഗങ്ങള്‍- കല്‍ത്തൂണില്‍ കെട്ടിയിട്ടുള്ള അടിയുടെ രംഗവും തുടര്‍ന്നു വലിച്ചിഴച്ചുകൊണ്ടുപോകുന്നതും മാതാവ് അവിടുത്തെ തിരുരക്തം ശുഭ്രമായ പഞ്ഞിത്തുണികൊണ്ട് ഒപ്പിയെടുക്കുന്നതുമെല്ലാം- ഇന്നും സജീവമായി മനോമുകുരത്തില്‍ പതിഞ്ഞുകിടക്കുന്നു. ആ ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ ഒരാള്‍ക്കുണ്ടായ അനുഭവം അടുത്ത ദിവസം പരാമര്‍ ശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.