ബജറ്റ് ഇന്നു മുഖ്യമന്ത്രി അവതരിപ്പിക്കും
ബജറ്റ് ഇന്നു മുഖ്യമന്ത്രി അവതരിപ്പിക്കും
Friday, February 12, 2016 11:38 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, പാവപ്പെട്ടവരുടെ കരുതലിനും മുന്‍തൂക്കം ലഭിച്ചേക്കും. പ്രത്യേകിച്ചു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് അവതരിപ്പിക്കുന്ന ബജറ്റില്‍.

22 വര്‍ഷത്തിനു ശേഷമാണ് ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 1994 ലാണ് അവസാന ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന കാലയളവില്‍ ഒട്ടേറെ ജനകീയ തീരുമാനങ്ങള്‍ ബജറ്റിലൂടെ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഭരണ നടപടികളുടെയും പാര്‍ട്ടി പരിപാടികളുടെയും തിരക്കിനിടയിലാണ് ഗസ്റ് ഹൌസിലിരുന്നു മുഖ്യമന്ത്രി ബജറ്റിന്റെ അവസാന മിനുക്കു പണികള്‍ ഇന്നലെ പൂര്‍ത്തിയാക്കിയത്.


ബജറ്റിനെതിരേ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ പോലുള്ള പ്രതിപക്ഷ പ്രതിഷേധം ഇക്കുറി ഉണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.