16ന് കടകളടച്ചു പ്രതിഷേധിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി
Friday, February 12, 2016 12:17 AM IST
തിരുവനന്തപുരം: ഈ മാസം 16 ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ചു പ്രതിഷേധിക്കുമെന്ന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ലക്ഷക്കണക്കിനു വ്യാപാരികള്‍ പങ്കെടുക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനും നടത്തും.

പത്തു ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികളോടു വന്‍തുകകള്‍ നികുതിയായി കെട്ടിവയ്ക്കാന്‍ വില്പന നികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ ആരംഭിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. മൂന്നു വര്‍ഷമായി ചെറുകിട വ്യാപാരികള്‍ക്കു നല്‍കി വരുന്ന പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. മറ്റൊരു ക്ഷേമനിധിയും ഇതുപോലെ മുടങ്ങിയിട്ടില്ലെന്നു നേതാക്കള്‍ പറയുന്നു.


വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍, വൈ. വിജയന്‍, ധനീഷ് ചന്ദ്രന്‍, വെള്ളറട രാജേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.