കോലഞ്ചേരിയില്‍ സംഘര്‍ഷം; 25 പേര്‍ക്കു പരിക്ക്
കോലഞ്ചേരിയില്‍ സംഘര്‍ഷം; 25 പേര്‍ക്കു പരിക്ക്
Friday, February 12, 2016 12:19 AM IST
കോലഞ്ചേരി: സഭാ തര്‍ക്കം നിലനി ല്‍ക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലു ണ്ടായ സംഘര്‍ഷം പോലീസ് ലാ ത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഘര്‍ഷത്തിലും പോലീസ് ലാത്തിച്ചാര്‍ ജിലും വൈദികര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

പൂട്ടിക്കിടന്ന പള്ളി തുറന്ന് തിരുക്കര്‍മങ്ങള്‍ നടത്താന്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വികാരി ഫാ.ജേക്കബ് കുര്യന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം ഓര്‍ത്തഡോക്സ് വിഭാഗത്തിലെ എഴുപതോളം വിശ്വാസികളാണു പള്ളി തുറന്ന് അകത്തു പ്രവേശിച്ചത്. ഇതറിഞ്ഞ് യാക്കോബായ വിഭാഗം പള്ളിമുറ്റത്തു തടിച്ചുകൂടി. തുടര്‍ന്നു പള്ളി പരിസരത്ത് ഇരുവിഭാ ഗങ്ങളും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടായി. ഇതിനിടെ, പള്ളിക്കകത്തുനിന്ന് ഒരുകൂട്ടര്‍ മുളകുപൊടി വിതറിയത്രെ. ഇതില്‍ പ്രകോപി തരായി ചിലര്‍ പള്ളിയുടെ വടക്കുവശത്തെ വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും പള്ളിക്കുള്ളിലേക്കു പെട്രോള്‍ ഒഴിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഫയര്‍ഫോഴ്സ് അപകടം ഒഴിവാ ക്കാനായി പെട്രോള്‍ കഴുകിക്കള ഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് റൂറല്‍ എസ്പിയുടെയും ഡിവൈഎസ്പി കെ. അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.