തടവു ചാടിയ നസീമയെ മണിക്കൂറുകള്‍ക്കകം പിടികൂടി
Friday, February 12, 2016 12:21 AM IST
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു വീ ണ്ടും തടവുചാടിയ കവര്‍ച്ചാക്കേസ് പ്രതി നസീമ(30)യെ മണിക്കൂറുകള്‍ക്കകം സിറ്റി പോലീസ് പിടികൂടി. വനിതാജയിലില്‍ മാനസികരോഗം അഭിനയിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീമ ബുധനാഴ്ച അര്‍ധ രാത്രിയാണ് സെല്ലിലെ ജനല്‍ കമ്പി ഇളക്കിമാറ്റി തടവുചാടിയത്.

ഷാളുകള്‍ ജനല്‍ കമ്പിയില്‍ കെട്ടിയ ശേഷം പുറത്തേക്കു തൂങ്ങിയിറങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ആശുപത്രി അ ധികൃതര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസ് നഗരം അരിച്ചുപെറുക്കി അന്വേഷണം നടത്തി. നസീമയുടെ രൂപസാദൃശ്യമുള്ള യുവതി കോഴിക്കോട് മൊഫ്യൂസന്‍ ബസ് സ്റാന്‍ഡില്‍ ഇരിക്കുന്നുവെന്ന വിവരത്തെതുടര്‍ന്നു നടക്കാവ് പോലീസെത്തി രാവിലെ എട്ടേമുക്കാലോടെ കസ്റഡിയിലെടുക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.