ഫിസിഷന്‍സ് ഇന്ത്യ വാര്‍ഷികം തിരുവല്ലയില്‍
Friday, February 12, 2016 12:30 AM IST
തിരുവല്ല: അസോസിയേഷന്‍ ഓഫ് ഫിസിഷന്‍സ് ഇന്ത്യ (എപിഐ) സംസ്ഥാനതല വാര്‍ഷിക സമ്മേളനവും മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയും 13, 14 തീയതികളില്‍ തിരുവല്ലയില്‍ നടക്കും.

എലൈറ്റ് കോണ്ടിനെന്റല്‍ ഹാളില്‍ നാളെ വൈകുന്നേരം 6.30ന് മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മികച്ചസംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിക്കും. ആധുനിക മെഡിക്കല്‍ ചികിത്സാ രംഗത്തെ പ്രായോഗിക പ്രശ്നങ്ങളും സമീപകാല പുരോഗമനങ്ങളും സമ്മേളനം വിലയിരുത്തും. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എന്‍ഡറോളജി, എന്‍ഡോ ക്രിനോളജി, ഹെമറ്റോളജി, പള്‍മൊണോണളജി, ന്യൂമറ്റോളജി എന്നീ വിഭാഗങ്ങളിലെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറര്‍മാര്‍ ക്ളാസുകള്‍ നയിക്കും.


ഫിസിഷ്യന്മാരും ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളും ഗവേഷണ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.