സ്റാര്‍ കാര്‍ട്ടൂണിസ്റ് അവാര്‍ഡ് നിപിന്‍ നാരായണന്
സ്റാര്‍ കാര്‍ട്ടൂണിസ്റ് അവാര്‍ഡ് നിപിന്‍ നാരായണന്
Friday, February 12, 2016 12:32 AM IST
കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാഡമി യും ടൂണ്‍സ് അനിമേഷനും സംയുക്തമായി നട ത്തിയ സംസ്ഥാന കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കാലാം സ്മാരക സ്റാര്‍ കാര്‍ട്ടൂണിസ്റ് അവാര്‍ഡിന് നിപിന്‍ നാരായണന്‍ (കണ്ണുര്‍) അര്‍ഹനായി.

കിരണ്‍ രമേശ് (മലപ്പുറം), സുബിന്‍ കൃഷ്ണന്‍ കുട്ടി (കോഴിക്കോട്) എന്നിവര്‍ക്കാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍. പ്രോത്സാഹന സമ്മാനങ്ങള്‍ വി. ആതിരാ മേനോന്‍ (എറണാകുളം), ടി. മുഹമ്മദ് ഹിഷാം (മലപ്പുറം), പി.പി. ദില്‍ന ഷെറിന്‍ (മലപ്പുറം), നീലകണ്ഠ ശര്‍മ(കോട്ടയം), കെ. അശ്വന്ത് (കോഴിക്കോട്), ദേവദേവന്‍ (കോട്ടയം), ജെ.ആര്‍. ശ്രേയജ (കണ്ണൂര്‍). പ്രത്യേക അവാര്‍ഡ് അനൈഡ സ്റാന്‍ലി (എറണാകുളം).


14ന് തിരുവനന്തപുരം പ്രസ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും. സുപ്രീം കോടതി ചീഫ് ജസ്റീസ് കുര്യന്‍ ജോസഫ്, എം.എ. ബേബി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഭിന്നശേഷിയുള്ളവര്‍ക്കിടയിലെ മികച്ച സര്‍ഗപ്രതിഭയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ അക്കാദമി ഐക്കണ്‍ അഞ്ജന്‍ സതീഷിനെ ചടങ്ങില്‍ ആദരിക്കും. ടൂണ്‍സ് അക്കാദമി എക്സിക്യട്ടീവ് ഡയറക്ടര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ എം. നാരായണന്‍, കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ പങ്കെ ടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.