കാരുണ്യയെ കൊല്ലരുതെന്നു കെ.എം. മാണി; ഒരു കുഴപ്പവും ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി
Friday, February 12, 2016 11:46 PM IST
തിരുവനന്തപുരം: കാരുണ്യ പദ്ധതിയെ കൊല്ലരുതേ എന്നു കെ.എം. മാണി. കാരുണ്യക്ക് ഒരു കുഴപ്പവും വരില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെയാണ് കെ.എം. മാണിയുടെ അപേക്ഷ വന്നത്. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയാണ് കാരുണ്യ. ഈ പദ്ധതി മറ്റെവിടെയോ ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയുന്നു. അതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെന്നും അറിഞ്ഞു. മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ഥനയുണ്ട്. കാരുണ്യയെ കൊല്ലരുത്.


ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചു. കാരുണ്യയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഒരു നടപടിയുമുണ്ടാകില്ല. ഇതുസംബന്ധിച്ച് നികുതി സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്-മുഖ്യമന്ത്രി വ്യക്തമാക്കി. കാരുണ്യയുമായി ബന്ധപ്പെട്ട് കെ.എം. മാണിയുടെ പേര് എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.