വി.എസിന് മുഖ്യമന്ത്രിയുടെ മറുപടി
Friday, February 12, 2016 11:47 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. വി.എസ്. അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്െടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ പ്രതിപക്ഷനേതാവും ഇപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവായപ്പോള്‍ മുഖ്യമന്ത്രിയായും പ്രവര്‍ത്തിക്കാനായി. വി.എസിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ആര്‍ക്കൊപ്പവും ഇനി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്‍മേലുള്ള മറുപടിപ്രസംഗത്തിനിടെ മുഖ്യമന്ത്രി പ്രതികരിച്ചു.


താന്‍ ആരെയെങ്കിലും കാണുമ്പോള്‍ ചിരിക്കാറുണ്ട്. എന്നാല്‍, ഇവരില്‍ ആരെങ്കിലും തിരിച്ചു ചിരിച്ചില്ലെങ്കില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. ആ പ്രശ്നം ഇപ്പോള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതില്‍ താന്‍ ലജ്ജിക്കുന്നതായി വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.