ബിജു പങ്കജിനും ബിനു തോമസിനും അവാര്‍ഡ്
ബിജു പങ്കജിനും ബിനു തോമസിനും അവാര്‍ഡ്
Saturday, February 13, 2016 1:02 AM IST
കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ളബും ദേശാഭിമാനി എംപ്ളോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയ രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ പുരസ്കാരത്തിനു മാതൃഭൂമി ടിവി കൊച്ചി ബ്യൂറോ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റ് ബിജു പങ്കജും കാമറാമാന്‍ ബിനു തോമസും അര്‍ഹരായി. വാടക ഗര്‍ഭധാരണ കച്ചവടത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 27ന് രാവിലെ 11ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് പുരസ്കാര സമര്‍പ്പണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.