ഐഡിഎ ദേശീയ സമ്മേളനം ഡല്‍ഹിയില്‍
Saturday, February 13, 2016 1:03 AM IST
തൊടുപുഴ: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ 69-മത് ദേശീയ സമ്മേളനം 19 മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടക്കും. 19ന് ദേശീയ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ ഉദ്ഘാടനംചെയ്യും. ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മൈന്‍ വിന്‍സണ്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഐഡിഎ ദേശീയ പ്രസിഡന്റ് ഡോ.ഏലിയാസ് തോമസ്, ഡോ.ലിറ്റോ മാനുവല്‍, ഡോ.സിജു എ. പൌലോസ്, ഡോ.ബെന്നി അഗസ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.