സംസ്ഥാന സര്‍ക്കാരിനോടു ചോദിച്ചിട്ടല്ല സിബിഐ അറസ്റ്ചെയ്യുക: ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിനോടു ചോദിച്ചിട്ടല്ല സിബിഐ അറസ്റ്ചെയ്യുക: ചെന്നിത്തല
Sunday, February 14, 2016 12:40 AM IST
വിയ്യൂര്‍ (തൃശൂര്‍): ആര്‍എസ്എസിന്റെയും സര്‍ക്കാരിന്റെയും ഗൂഢാ ലോചനയാണു പി.ജയരാജന്റെ അറസ്റിനു കാരണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതികളായ നേതാക്കന്മാര്‍ക്കെതിരേ നടപടിയെടുക്കുകയാണു കോടിയേ രിയും സിപിഎമ്മും ചെയ്യേണ്ടത്, അല്ലാതെ അവരെ സംരക്ഷിക്കുക യല്ല വേണ്ടതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സിപിഎം അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം. കൊലക്കേസ് പ്രതികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള ആര്‍ജവം കാണിക്കണം.

ജയരാജന്‍ കേസില്‍ സിപിഎം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഷുക്കൂര്‍ വധ ക്കേസും മനോജ് വധക്കേസും സി ബിഐയാണ് അന്വേഷിക്കുന്നതെ ന്നും കാരായിമാരെ അറസ്റ്ചെയ്ത തും സിബിഐയാണെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. സിബിഐ അ ന്വേഷിക്കുന്ന കേസുകളില്‍ കേരള സര്‍ക്കാരിനു യാതൊരു ബന്ധവു മില്ല. സംസ്ഥാന സര്‍ക്കാരിനോടു ചോദിച്ചിട്ടല്ല സിബിഐ ഒരാളെ അറസ്റ്ചെയ്യുന്നത്. സിപിഎമ്മിലെ ഉന്നത നേതാക്കന്‍മാരുടെ അക്രമരാഷ്ട്രീയ രീതിക്കു മാറ്റം വരണം. ജയരാജന്റെ കേസ് ഒരു അനുഭവപാഠമായി കാണാന്‍ സിപിഎം തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.