മഞ്ഞനിക്കര: മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84-ാമത് ഓര്‍മപ്പെരുന്നാള്‍ ആചരണം സമാപിച്ചു. ഇന്നലെ പുലര്‍ച്ചെ മാര്‍ സ്തേഫാനോസ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും ദയറ കത്തീഡ്രലിലെ മൂന്നിന്മേല് കുര്‍ബാനയ്ക്ക ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പെരുന്നാള്‍ കുര്‍ബാനയ്ക്കു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി മാര്‍ ദിയസ്കോറസ് ബെന്യാമിന് അത്താശ് മെത്രാപ്പോലീത്തയും മുഖ്യകാര്‍മികത്വം വഹിച്ചു.
ശുശ്രൂഷകളില്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്കോറസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ്, പൌലോസ് മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് തുടങ്ങിയവരും സഹകാര്‍മികരായിരുന്നു. കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.