സമരങ്ങളിലൂടെ ഐക്യം രൂപീകരിക്കണം: എ.കെ. പത്മനാഭന്‍
സമരങ്ങളിലൂടെ ഐക്യം രൂപീകരിക്കണം: എ.കെ. പത്മനാഭന്‍
Sunday, February 14, 2016 12:46 AM IST
കൊച്ചി: സമരങ്ങളിലൂടെ ഐക്യം രൂപീകരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ശ്രദ്ധിക്കണമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് എ.കെ. പത്മനാഭന്‍. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റാഫ് യൂണിയന്‍ 21-ാം ദേശീയ സമ്മേളനം എറണാകുളം ടൌണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടുകളായി നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ മുഖ്യ അജണ്ട സ്വകാര്യവത്ക്കരണമാണ്. സ്വാതന്ത്രം ലഭിച്ച് 60-ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമുക്ക് ഒരു വേതനനയം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഘടനാ ഭേദമന്യേ തൊഴിലാളികളുടെ ഐക്യനിര രൂപീകരിച്ചുകൊണ്േട ഈ നയങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.എം. ലോറന്‍സ്, സിഐടിയു ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ബിഇഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് സി.ജെ. നന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.എസ്. അനില്‍, സ്റാഫ് യൂണിയന്‍ അസിസ്റന്റ് സെക്രട്ടറി വി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.