ഹൈക്കോടതി ചീഫ് ജസ്റീസിനു എം. വി. ജയരാജന്‍ കത്തയച്ചു
ഹൈക്കോടതി ചീഫ് ജസ്റീസിനു എം. വി. ജയരാജന്‍ കത്തയച്ചു
Sunday, February 14, 2016 1:13 AM IST
കണ്ണൂര്‍: നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന അടിസ്ഥാന പ്രമാണം ജുഡീഷറി മറക്കുകയാണോ എന്നു ചോദിച്ചു സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റീസിനു കത്തയച്ചു. മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു മുന്‍കൂര്‍ജാമ്യം അനുവദിക്കാത്തതിന്റെ പശ്ചാത്തലത്തിലാണു ജയരാജന്റെ കത്ത്.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയുടെ അനുമതിയോടുകൂടി ജാമ്യവ്യവസ്ഥയില്‍ ഇളവുനേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഈ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ എല്ലാദിവസവും അവരുടെ സാന്നിധ്യം ഈ സ്ഥാപനങ്ങളില്‍ അനിവാര്യമാണ്. ഈ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളി. നിഷ്പക്ഷവും സത്യസന്ധവുമായ നീതിന്യായവ്യവസ്ഥയ്ക്കായി ഹൈക്കോടതി ചീഫ് ജസ്റീസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് അപേക്ഷിച്ചുകൊണ്ടാണു കത്ത് അവസാനി പ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.