ദേവദാസ് പ്രസിഡന്റ്, മുസ്തഫ ജനറല്‍ സെക്രട്ടറി
ദേവദാസ് പ്രസിഡന്റ്,  മുസ്തഫ ജനറല്‍ സെക്രട്ടറി
Sunday, February 14, 2016 1:15 AM IST
നീലേശ്വരം: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷന്‍(കെപിടിഎ) 33-ാം സംസ്ഥാന സമ്മേളനം കെ.വി. ദേവദാസിനെ(കണ്ണൂര്‍) പ്രസിഡന്റായും മുസ്തഫ കടമ്പോട്ടിനെ(മലപ്പുറം) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റുമാരായി സി. രാമകൃഷ്ണന്‍ (കോഴിക്കോട്), കെ. രാധാമോഹനന്‍(പെരിന്തല്‍മണ്ണ), സെക്രട്ടറിമാരായി ടി.വി. വിജയന്‍(കാസര്‍ഗോഡ്), പി.എം. രാജീവ്(കണ്ണൂര്‍), മുസ്തഫ (മലപ്പുറം), സി.കെ.മാലതി(കണ്ണൂര്‍), ട്രഷററായി ആര്‍എസ്. സുനില്‍കുമാര്‍( തിരുവനന്തപുരം) ഓഡിറ്റര്‍മാരായി ബിജു കെ. വാടത്ത്(മലപ്പുറം) പി.വി. മധുസുദനന്‍(കാസര്‍ഗോഡ്) എന്നിവരെയും തെരഞ്ഞടുത്തു. കെ.വി.ഗിരീഷ് റിട്ടേണിംഗ് ഓഫീസറായിരുന്നു. സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ കെ.വി.ദേവാദാസ് അധ്യക്ഷതവഹിച്ചു. പി.വി. മധുസൂദനന്‍, പി. ജയചന്ദ്രന്‍, പി.സോമശേഖരന്‍, എം.കെ. പ്രേമചന്ദ്രന്‍, സി. അബ്ദുള്‍ഖാദര്‍, വി.കെ. ജയപ്രകാശ്, സി.രാമകൃഷ്ണന്‍, പി.മധുസൂദനന്‍, ബഷീര്‍ കുണ്ടായി, ടി.വി. വിജയന്‍, പി.യം. രാജീവ്, മുസ്തഫ മൈലപ്രം, ആര്‍.എസ്.സുനില്‍കുമാര്‍. സി.കെ. മാലതി എന്നിവര്‍ പ്രസം ഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.