ഹിന്ദു നേതൃസമ്മേളനം നാളെ കൊച്ചിയില്‍
Sunday, February 14, 2016 1:17 AM IST
കൊച്ചി: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാനതല ഹിന്ദു നേതൃസമ്മേളനം നാളെ എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10നു കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെലോട്ട് ഉദ്ഘാടനംചെയ്യും. 150ഓളം ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ചു മുന്നൂറില്‍പ്പരം പേര്‍ പങ്കെടുക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അധ്യക്ഷതവഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രിക്കു വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.


റിച്ചാര്‍ഡ് ഹെ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റര്‍, വിഎച്ച്പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി. മദനന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി എ.ബി. ബിജു, സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.