അകക്കണ്ണിന്റെ കാഴ്ചയാണ് ദര്‍ശനം: ജോണ്‍ പോള്‍
അകക്കണ്ണിന്റെ കാഴ്ചയാണ് ദര്‍ശനം: ജോണ്‍ പോള്‍
Sunday, February 14, 2016 1:20 AM IST
കൊച്ചി: അകക്കണ്ണിന്റെ കാഴ്ചയാണ് ദര്‍ശനം. അതുകൊണ്ടുതന്നെ കാഴ്ച ബലഹീനതയെ മറികടന്നുകൊണ്ടുള്ള ദൃശ്യപരിശ്രമങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്െടന്ന് തിരക്കഥാ കൃത്ത് ജോണ്‍ പോള്‍. ഭാഗികമായി കാഴ്ചശേഷിയുള്ള ജി.കെ. വിഷ്ണു സംവിധാനം ചെയ്ത കാസ്റിലിംഗ് എന്ന ഹൃസ്വചിത്രത്തിന്റെ സിഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെപോലുള്ളവരുടെ വിഷയങ്ങള്‍ പൊതുസമൂഹ ശ്രദ്ധയില്‍ കൊണ്ടുവരാനും കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്കും പലതും ചെയ്യുവാനുണ്െടന്നും ഈ ഹൃസ്വചിത്രത്തിലൂടെ സാധിക്കുമെന്ന് സംവിധായകന്‍ ജി.കെ. വിഷ്ണു തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ സുധീര്‍നാഥ് ആദ്യ സിഡി ഏറ്റുവാങ്ങി. ചാവറ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വലി ചലഞ്ച്ഡിന്റെയും, സൊസൈറ്റി ഫോര്‍ റീഹാബിലേഷന്‍ ഓഫ് ദി വിഷ്വലി ചലഞ്ച്ഡിന്റെയും സഹകരണത്തോടെ ഷാജി എ. ജോണ്‍ നിര്‍മിച്ച ചിത്രത്തില്‍ കാഴ്ചവൈകല്യമുള്ള ഏഴോളം പേര്‍ അഭിനയിച്ചു. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ജോണ്‍ പോള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എസ്ആര്‍വിസി ഡയറക്ടര്‍ എം.സി. റോയി, ഇബ്രാഹിം ബാദുഷ, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.