ആര്‍എസ്പി -ബി രൂപീകരിച്ചതു തെറ്റായിപ്പോയെന്ന് എ.വി. താമരാക്ഷന്‍
Sunday, February 14, 2016 1:21 AM IST
കോട്ടയം: ആര്‍എസ്പി ബി 1999ല്‍ രൂപീകരിച്ചതു തെറ്റായിപ്പോയെന്ന് എ.വി. താമരാക്ഷന്‍. യുഡിഎഫിനു പോരായ്മകള്‍ ഉണ്െടങ്കിലും അതെല്ലാം മാറ്റി നാടിന്റെ വികസനത്തിനു വിനിയോഗിക്കണമെന്നും താമരാക്ഷന്‍ കോട്ടയത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്പിയെ ഒതുക്കുന്ന നിലപാടാണു എല്ലാകാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളത്.

ലാവ്ലിന്‍ കേസ് വിചാരണ നടന്നാല്‍ മുഖ്യമന്ത്രിക്കസേര ആഗ്രഹിച്ചു ജാഥ നടത്തുന്ന പിണറായി വിജയന്‍ ജയിലിലേക്കാകും പോകുക. ആര്‍എസ്പി ശക്തിയാര്‍ജിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും താമരാക്ഷന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രമോദ് ഒറ്റക്കണ്ടത്തില്‍, പി. പൊന്നപ്പന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.