വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും:കെ. ബാബു
വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും:കെ. ബാബു
Sunday, February 14, 2016 1:22 AM IST
കൊച്ചി: പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി കെ. ബാബു. ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്സ് ഓര്‍ഗനായസേഷന്റെ 36-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ നിരവധി നേട്ടങ്ങളും വികസനങ്ങളും നടപ്പാക്കിയ സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ മികച്ച സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തു പഠനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ടി.പി. ശ്രീനിവാസനെ അക്രമിച്ചതിലൂടെ എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും ഫാസിസ്റ് മുഖമാണു വെളിവായതെന്നും ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.