റെയില്‍വേ റിസര്‍വേഷന്‍ നിരക്കില്‍ സര്‍വീസ് ചാര്‍ജ് നാളെ മുതല്‍
Sunday, February 14, 2016 12:12 AM IST
തിരുവനന്തപുരം: റെയില്‍വേ നേരിട്ടു നടത്താത്ത റിസര്‍വേഷന്‍ കൌണ്ടര്‍ വഴി ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റിന്മേല്‍ നാളെ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

ഇതുവരെ, കൌണ്ടര്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു റെയില്‍വേ നല്‍കിയിരുന്ന രണ്ടു ശതമാനം കമ്മീഷന്‍ നിര്‍ത്തലാക്കുകയും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി മുതല്‍ റിസര്‍വേഷന്‍ സൌകര്യമുള്ള പോസ്റ് ഓഫീസ് വഴി ചെയ്യുന്ന റിസര്‍വേഷനും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന കൌണ്ടറുകളിലും ഒരേ നിരക്കായിരിക്കും. ഓരോ ടിക്കറ്റിലും(ഓരോ യാത്രക്കാരനും അല്ല) വരുന്ന അധിക ചാര്‍ജ് ബ്രാക്കറ്റില്‍, സ്ളീപ്പര്‍, സെക്കന്‍ഡ് സിറ്റിംഗ് (15 രൂപ) 3 എ സി & എ സി ചെയര്‍ കാര്‍ (20), 2 &1 എ സി (30), കാന്‍സലേഷനുകള്‍ (10 രൂപ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.