ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Thursday, April 28, 2016 11:12 AM IST
കൊച്ചി: ഇഎംഎസ് സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ “യുവതയോട് അറിയണം പിണറായിയെ എന്ന ഡോക്യുമെന്ററി പ്രകാശനംചെയ്തു. എറണാകുളം ചിൽഡ്രൻസ് പാർക്ക് തീയറ്ററിൽ നടന്ന ചടങ്ങിൽ പ്രഫ.എം.കെ. സാനു ഡോക്യുമെന്ററിയുടെ സിഡി സംവിധായകൻ രഞ്ജിത്തിന് നൽകിയാണു പ്രകാശനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷതവഹിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, ഡോക്യുമെന്ററിയുടെ സംവിധായകൻ കെ.ആർ. സുഭാഷ്, നടൻ ജയകൃഷ്ണൻ, സംവിധായകൻ ആഷിക് അബു, എൽഡിഎഫ് എറണാകുളം നിയോജകമണ്ഡലം സ്‌ഥാനാർഥി എം. അനിൽകുമാർ, ഇഎംഎസ് സാംസ്കാരിക കേന്ദ്രം ഡയറക്ടർ ടി.ആർ. റിനീഷ്, ഡോ.സി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സിപിഎം നേതാവ് പിണറായി വിജയന്റെ ജീവിതത്തെ കുറിച്ചുള്ളതാണു ഡോക്യുമെന്ററി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.