96 ഫീൽഡ് ആർട്ടിലറി റെജിമെന്റ് സമ്മേളനം കോഴിക്കോട്ട്
Thursday, April 28, 2016 11:12 AM IST
കോഴിക്കോട്: തെക്കെ ഇന്ത്യക്കാർ മാത്രമടങ്ങുന്ന 96 ഫീൽഡ് ആർട്ടിലറി റെജിമെന്റിൽനിന്നു വിരമിച്ച ഭടന്മാരുടെ അഞ്ചാം സംസ്‌ഥാന സമ്മേളനം മേയ് എട്ടിന് കോഴിക്കോട്ടു നടക്കും. മൊഫ്യൂസിൽ ബസ്സ്റ്റാന്റിനടുത്ത ദി ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാവിലെ 10.30ന് എം.കെ.രാഘവൻ.എം.പി ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേണൽ നിരഞ്ജൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള 250 ഓളം വിമുക്‌ത ഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുക്കും. പീരങ്കിപ്പട എന്നറിയപ്പെടുന്ന 96 ഫീൽഡ് റെജിമെന്റിൽ കേരളം, തമിഴ്നാട്, കർണാടക, തെലുങ്കുദേശം എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർ മാത്രമാണുള്ളത്. പത്തു മുതൽ 35 വർഷം വരെ ഒരേ റെജിമെന്റിൽ ഒരു കുടുംബത്തെപോലെ കഴിഞ്ഞവർക്ക്് വീണ്ടും ഒത്തുചേരാൻ അവസരമൊരുക്കന്നതിനാണ് 96 ഫീൽഡ് റെജിമെന്റ് എക്സ്സർവീസ്മെൻ എന്ന പേരിൽ സംഘടന രൂപീകരിച്ചതെന്നും അവർ പറഞ്ഞു.


ഭാരവാഹികളായ ടി.ഭാസ്കരൻ നായർ, കെ.പി.സുരേഷ്കുമാർ, പി.കെ.ശശിധരൻ, എം.കെ.രാജേന്ദ്രൻ, പി.എസ്.ഉണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.