കെ.ജി. ജോർജിന് മുട്ടത്തു വർക്കി അവാർഡ്
കെ.ജി. ജോർജിന് മുട്ടത്തു വർക്കി അവാർഡ്
Thursday, April 28, 2016 11:40 AM IST
കോട്ടയം: 25–ാമത് മുട്ടത്തുവർക്കി സാഹിത്യ അവാർഡിന് സിനിമ സംവിധായകൻ കെ.ജി. ജോർജ് അർഹനായി. ഇരകൾ എന്ന ചലച്ചിത്രത്തിനു തിരക്കഥ ഒരുക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തവണ അവാർഡ്. 19 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് 28ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പത്രസമ്മേളനത്തിൽ ജഡ്ജിംഗ് കമ്മിറ്റിയംഗം ഡോ. വി.സി. ഹാരിസ്, മുട്ടത്തുവർക്കി ഫൗണ്ടേഷൻ സെക്രട്ടറി മാത്യു ജെ. മുട്ടത്ത്, പ്രഫ. ജെയിംസ് മണിമല, കെ.വി. തോമസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.