ഇടവപ്പാതി– ഓഡിയോ സിഡി പ്രകാശനം ചെയ്തു
Thursday, April 28, 2016 11:59 AM IST
കൊച്ചി: ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതിയുടെ ഓഡിയോ സിഡി സംവിധായനും നടനുമായ ലാൽ നടി ഉത്തര ഉണ്ണിക്കു നൽകി പ്രകാശനംചെയ്തു. 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടവപ്പാതി നാളെ റിലീസ് ചെയ്യുന്നതെന്നു എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞു.

ടിബറ്റിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയവരുടെ കഥ പറയുന്ന ചിത്രമാണ് ഇടവപ്പാതി. ടിബിറ്റിൻ ലാമകളുടെ മാനസിക വ്യാപാരമാണു പ്രമേയം. രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ യോദ്ധ സിനിമയിൽ ബാലതാരമായിരുന്ന സിദ്ധാർഥ ലാമയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉത്തര ഉണ്ണി നായികയായി വേഷമിടുന്നു. മനീഷാ കൊയ്രാള, ഷംന മുഹമ്മദ്, പ്രശാന്ത് നാരായൺ തുടങ്ങിയവരാണു മറ്റു താരങ്ങൾ.


ഈ സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കൂർഗിലേക്കു പോകുന്ന വഴിയാണു ജഗതി ശ്രീകുമാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് അദ്ദേഹം അവതരിപ്പിക്കാനിരുന്ന കഥാപാത്രത്തെ പ്രശാന്ത് നാരായണനാണ് അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.