വാഹനാപകടം: 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വിധി
Thursday, April 28, 2016 11:59 AM IST
കോട്ടയം: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 25.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

2014 ജനുവരി 22ന് പുതുപ്പള്ളി –വാകത്താനം റോഡിലുണ്ടായ അപകടത്തിൽ മരിച്ച മാടപ്പള്ളി മഞ്ചേരിക്കളത്തിൽ ടെൽസൺ എം. തോമസിന്റെ (35) ആശ്രിതർക്കാണു നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കെ.പി. ജോൺ ഉത്തരവായത്.

ചങ്ങനാശേരി ടെക്സ്റ്റയിൽസിലെ ജീവനക്കാരനായിരുന്നു ടെൽസൺ. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി.പി. ജോസഫ്, അഡ്വ. എ.ആർ. കലേഷ്കുമാർ എന്നിവർ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.