നികേഷിനെതിരായ പരാതി അയച്ചത് സാധാരണ നടപടിക്രമമെന്ന് വി.എസ്
നികേഷിനെതിരായ പരാതി അയച്ചത് സാധാരണ  നടപടിക്രമമെന്ന് വി.എസ്
Thursday, April 28, 2016 12:49 PM IST
തിരുവനന്തപുരം: എം.വി. നികേഷ് കുമാറിനെതിരെയുള്ള പരാതി ഡിജിപിക്ക് അയച്ചുകൊടുത്തതു തന്റെ ഓഫീസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

നികേഷ് കുമാറിനെതിരെയുള്ള പരാതിയിൽ നീതിപൂർവമായ അന്വേഷണം നടത്തണം എന്നാണു ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നത്. കേസ് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും, കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും പോലീസിന്റെ നടപടിക്രമങ്ങളിൽ പെടുന്നതാണ്.


അന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കണമെന്നു മാത്രമേ ഈ കത്തു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളു.

ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട യാതൊരു സാഹചര്യമില്ലെന്നും, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇക്കാര്യം കുത്തിപ്പൊക്കുന്നത് ദുഷ്‌ടലാക്കോടെയാണെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.