ടോമി മാജിക് ട്രേഡിംഗ് കമ്പനിക്കു ഐഎസ്ഒ അംഗീകാരം
Thursday, April 28, 2016 12:49 PM IST
കൊച്ചി: ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ടോമി മാജിക് ട്രേഡിംഗ് കമ്പനിക്കു ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചതായി മജീഷ്യൻ ടോമി മാഞ്ഞൂരാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ടോമി മാഞ്ഞൂരാന്റെ നേതൃത്വത്തിലാണു സ്‌ഥാപനം പ്രവർത്തിക്കുന്നത്. ആദ്യമായാണ് ഒരു മാജിക് കമ്പനിക്ക് ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 42 വർഷമായി മാജിക് രംഗത്തു പ്രവർത്തിക്കുന്ന ടോമി മാഞ്ഞൂരാൻ ഗ്രാൻഡ് മാസ്റ്റർ മജീഷ്യൻ ഓഫ് ദുബായ് എന്ന അംഗീകാരത്തിനു അർഹനായിട്ടുണ്ട്. 1996 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായാണ് ഗൾഫിലെ മാജിക്കുമായി ബന്ധപ്പെട്ട പ്രവർത്തനം ആരംഭിച്ചത്. 32 രാജ്യങ്ങളിലായി ഇതിനകം 11,000 മാജിക് ഷോകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മാജിക്കിൽനിന്നാണ് പിഎച്ച്ഡി കരസ്‌ഥമാക്കിയത്. ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസ് യുഎസ്എ അവാർഡ്, മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡ്, 2013ലെ ലിംകാ ബുക്ക് ഓഫ് റിക്കാർഡ് തുടങ്ങിയ നിരവധി നേട്ടങ്ങൾ ടോമി മാഞ്ഞൂരാൻ കരസ്‌ഥമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.