കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായതിന്റെ പത്താം വാർഷികാചരണം നാളെ
Thursday, April 28, 2016 12:49 PM IST
രാമപുരം: തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ പത്താം വാർഷികാചരണം നാളെ രാമപുരത്ത് നടക്കും.

2006 ഏപ്രിൽ 30 ന് ബനഡിക് പതിനാറാമൻ മാർപാപ്പയാണ് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

നാളെ രാവിലെ ഏഴിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. സമൂഹബലിയിൽ രാമപുരം ഫൊറോനയിലെ വൈദികർ പങ്കെടുക്കുമെന്ന് ഫൊറോന വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ റവ.ഡോ. സെബാസ്റ്റ്യൻ നടുത്തടം എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.