ടോംസിന്റെ സംസ്കാരം ഞായറാഴ്ച
Thursday, April 28, 2016 1:31 PM IST
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസി (വി.ടി. തോമസ്)ന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടക്കും. മസ്തിഷ്കാഘാതത്തെത്തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. എസ്എച്ച് മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ അഞ്ചു വരെ സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ പൊതുദർശന ത്തിനു വയ്ക്കും. തുടർന്നു മൃത ദേഹം മുട്ടമ്പലം കോട്ടയം ക്ലബ്ബിനു സമീപത്തെ വസതിയിലേക്കു കൊണ്ടുപോകും. ലൂർദ് പള്ളിയിൽ സംസ്കാരത്തിനുശേഷം കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുശോചന യോഗത്തി ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.