ഉമ്മൻചാണ്ടിക്കെതിരായ രമേശിന്റെ കത്തിലെ ഒപ്പ് ആരുടേത്: വി.എസ്
ഉമ്മൻചാണ്ടിക്കെതിരായ രമേശിന്റെ കത്തിലെ ഒപ്പ് ആരുടേത്: വി.എസ്
Thursday, April 28, 2016 1:42 PM IST
തൊടുപുഴ: ഉമ്മൻചാണ്ടിക്കെതിരായി രമേശ് ചെന്നിത്തല എഴുതിയ കത്ത് രമേശ് നിഷേധിച്ച സാഹചര്യത്തിൽ കത്തിലെ ഒപ്പ് ആരുടേതെന്നു വെളിപ്പെടുത്താൻ തയാറാണൊ എന്നു വി.എസ് അച്യൂതാനന്ദൻ. തൊടുപുഴയിൽ എൽഡിഎഫ് സ്‌ഥാനാർഥി റോയി വാരികാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നു പറയുന്ന രമേശ് ശരിയായ വിവരം വെളിയിൽ കൊണ്ടുവരാൻ അന്വേഷണം നടത്താൻ തയാറാണോ എന്നും വിഎസ് ചോദിക്കുന്നു. ഹിന്ദുത്വം എന്ന് പറഞ്ഞ് രാജ്യത്ത് വർഗീയത ഇളക്കി വിടാനാണു ബിജെപി സർക്കാർ ശ്രമിക്കുന്നത്.


ഉമ്മൻ ചാണ്ടിയുടേയും സംഘത്തിന്റേയും അഴിമതി മൂർധന്യാവസ്‌ഥയിലാണ്. മെത്രാൻ കായൽ പതിച്ചു കൊടുക്കുന്നു, സ്വന്തക്കാർക്കും ഇഷ്‌ടക്കാർക്കും ആനുകൂല്യങ്ങൾ പറ്റി കുട്ടനാട്ടിലെ കായൽ നിലങ്ങൾ വരെ പതിച്ചു കൊടുക്കുന്നു. വിലക്കയറ്റം, അഴിമതി, ജനദ്രോഹപരമായ പരിപാടികൾ എന്നിവയാണ് സർക്കാർ നടപ്പിലാക്കുന്നത്– വി.എസ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.