പുറ്റിംഗൽ: ഒരു പ്രതി രാജ്യംവിട്ടു
Thursday, April 28, 2016 1:42 PM IST
<ആ>എസ്.ആർ. സുധീർകുമാർ

കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് തെരയുന്ന ക്ഷേത്രഭരണ സമിതി അംഗങ്ങളിൽ ഒരാൾ വിദേശത്തേക്കു കടന്നതായി അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. നേരത്തേ വിദേശത്തായിരുന്ന ഇദ്ദേഹം ഏതാനും ദിവസം മുമ്പാണു രാജ്യം വിട്ടത്. യൂറോപ്യൻ രാജ്യത്തെ ബന്ധുവിനോടൊപ്പമാണെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. നാട്ടിൽ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. 15 അംഗ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളിൽ ഇനി നാലു പേരെയാണു പിടികൂടാനുള്ളത്.


ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ പിടികൂടുന്നതിന് പാരിപ്പള്ളി എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.