ഇടുക്കിയിൽ ഇനി 26.01 % വെള്ളം
ഇടുക്കിയിൽ ഇനി 26.01 % വെള്ളം
Thursday, April 28, 2016 1:42 PM IST
ചെറുതോണി: ഇടുക്കി ജല സംഭരണിയിൽ അവശേഷിക്കുന്നത് സംഭരണശേഷിയുടെ 26. 01 ശതമാനം വെള്ളം മാത്രം. സമുദ്ര നിരപ്പിൽനിന്ന് 2324. 38 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 3236 കോടി ക്യുബിക് അടി വെള്ളമാണ് ഡാമിലുള്ളത്.

ഇന്നലെ 91.91 ലക്ഷം യുണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ തോതിൽ 62 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അവശേഷിക്കുന്നുണ്ട്.


ഇടുക്കിയിലെ മറ്റു ഡാമുകളിലെ ഇന്നലത്തെ ജലനിരപ്പ് കഴിഞ്ഞവർഷം ഈ ദിവസത്തെ ജലനിരപ്പ് (ബ്രാക്കറ്റിൽ )

പൊൻമുടി 686 .40 അടി( 701. 55 )
കല്ലാർകുട്ടി 453. 15 (454. 45 )
ചെങ്കുളം 846 . 80 (846. 90)
മാട്ടുപെട്ടി 1588. 20 ( 1588.10)
കുണ്ടള 1754 . 20 ( 1758. 30 )
ആനയിറങ്കൽ 1197 .52 ( 1195.66 )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.