സിഡിസി സംസ്‌ഥാന സമ്മേളനം കോട്ടയത്ത്
Friday, April 29, 2016 1:02 PM IST
തിരുവനന്തപുരം: കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) കേരളയുടെ എട്ടാം സംസ്‌ഥാന സമ്മേളനം ഇന്ന് കോട്ടയം സിഎസ്ഐ സെന്ററിലെ ബിഷപ് ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ കെ.ജെ. ടിറ്റന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ സമ്മേളം എൻസിഡിസി ദേശീയ ഉപാധ്യക്ഷ മാഗ്ളിൻ ജെറി ഉദ്ഘാടനം ചെയ്യും.

ബിഷപ് പത്രോസ് കൊച്ചുതറ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ജോൺ അരീക്കൽ, റവ. സുശീൽ സൈമൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ ഡോ. ജെ.എം. ലൂക്കോസ് അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ വി.ജെ. ജോർജ് സംഘടനാ റിപ്പോർട്ടും സംസ്‌ഥാന ട്രഷറർ എസ്.ജെ. സാംസൺ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്‌ഥാന ചെയർമാൻ ഡോ. സൈമൺ ജോൺ അധ്യക്ഷതവഹിക്കും. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ഡോ.ഗീവർഗീസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും.


ഇ.ഡി. ആന്റണി മുഖ്യപ്രഭാഷണം നടത്തുന്നതും പ്രഫ. ഡോ.എം.മേരി ജോൺ, റവ. സാബു കെ.ചെറിയാൻ, മേജർ രാജൻ ജോസഫ്, പാസ്റ്റർ ജോസഫ് ടി. ശ്യാം, റവ. കെ.ജെ. തോമസ്, ജോർജ് മണക്കാടൻ, പാസ്റ്റർ ബിജു ഫിലിപ്പ്, ജയദാസ് സ്റ്റീഫൻസൺ, എസ്.ജെ. സാംസൺ, ശാന്തമ്മ, ജപമണി എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.