ഗാർഹിക മേഖലയിൽ പരിശീലനവും തൊഴിലും
Friday, April 29, 2016 1:07 PM IST
തിരുവനന്തപുരം: ഗാർഹിക മേഖലയിലെ, പ്രത്യേകിച്ച് നഗര പരിധിയിലെ, തൊഴിൽ സാധ്യതകൾ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് നൽകുന്നതിനായി കേന്ദ്ര ഗ്രാമവികസന വകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതിയിൽ പരിശീലനം ആരംഭിക്കുന്നു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കാമ്പസിലുള്ള മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. രണ്ടു മാസത്തെ പരിശീലനം നൽകിയാണ് തൊഴിൽ നൽകുന്നത്. ഇപ്പോൾ നഗരത്തിലെ വീട്ടുജോലിക്കായി എത്തുന്നവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല. മാത്രമല്ല ഇടനിലക്കാരുടെ ചൂഷണം കാരണം അർഹമായ വേതനം ലഭിക്കുന്നുമില്ല. ഈ പദ്ധതി വഴി ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കുവാൻ കഴിയും. ജോലി നൽകുന്ന വീടുകളിൽ കൃത്യമായ അന്വേഷണവും ക്രമമായ വിലയിരുത്തലും നടത്തിയാവും തൊഴിലാളികളെ നൽകുന്നത്. രണ്ടു മാസത്തെ പരിശീലന കാലയളവിൽ മാസം 3000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ആദ്യ ബാച്ചുകളിൽ 100 പേർക്കാണ് പരിശീലനം നൽകുന്നത്. താൽപ്പര്യമുള്ളവർ പരിശീലനത്തിനുള്ള അപേക്ഷ മേയ് 10–നു മുൻപായി പട്ടത്തുള്ള മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ : 9961583224, 9895005543,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.