അപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു
അപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു
Friday, April 29, 2016 1:07 PM IST
ചേർത്തല: ദേശീയപാതയിൽ അജ്‌ഞാത വാഹനമിടിച്ചു ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. കൊച്ചി കോർപറേഷൻ 20–ാം ഡിവിഷൻ പള്ളൂരുത്തി ചുള്ളിക്കാട്ട് വീട്ടിൽ വിൻസെന്റ് ഡുറോമിന്റെ മകൻ ആൻഡ്രൂസ് ഡുറോം (48) മകൻ ആൾഡ്രിൻ ഡുറോം (20) എന്നിവരാണു മരിച്ചത്. അപകടത്തിനു കാരണമായതെന്നു സംശയിക്കുന്ന ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നു ദേശീയപാതയിൽ ഒറ്റപ്പുന്ന ജംഗ്ഷനു സമീപമാണ് അപകടം.


ടോറസ് ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതിനെത്തുടർന്നു റോഡിലേക്കു മറിഞ്ഞുവീണ ഇവരുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സംസ്കാരം പള്ളൂരുത്തി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റിനി ഡുറോം. മകൾ: അനീറ്റ ഡുറോം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.