വടക്കാഞ്ചേരിയിൽ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
വടക്കാഞ്ചേരിയിൽ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
Friday, April 29, 2016 1:07 PM IST
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനു സമീപം കരുതക്കാട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12–ഓടെയാണ് അപകടം. പെരിന്തൽമണ്ണയ്ക്കടുത്ത തൂത വാഴേങ്കട കളത്തിൽക്കുണ്ട് സ്വദേശികളായ തോട്ടേശരി കളത്തിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ റാബിയ(50), മകൻ ഷെമീർ(24), ഓട്ടോ ഡ്രൈവർ തോട്ടശേരി കളത്തിൽ മുഹമ്മദലി(40) എന്നിവരാണു മരിച്ചത്.തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ റാബിയയുടെ ചികിത്സയ്ക്കായി പോകുമ്പോഴാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നു വന്നിരുന്ന ബൊലേറൊ ജീപ്പുമായാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. ഓട്ടോ പൂർണമായും തകർന്നു.വിവരമറിയിച്ചതിനെത്തുടർന്നു വടക്കാഞ്ചേരിയിൽനിന്നെത്തിയ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നു ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി അന്വേഷണം നടത്തി. വടക്കാഞ്ചേരി സിഐ എം.കെ.സുരേഷ്കുമാർ, എസ്ഐ കെ.ജി.കൃഷ്ണൻപോറ്റി എന്നിവർ സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജീപ്പ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.സഹീർ, ഷെഫീഖ് സഖാഫി, ഷാഹിദ എന്നിവരാണ് ഷെമീറിന്റെ സഹോദരങ്ങൾ.സാജിതയാണ് മുഹമ്മദലിയുടെ ഭാര്യ. അസീസ്, നിയാസ്, ഷഹന എന്നിവർ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.