ഡോ.വി.വി. ഉണ്ണികൃഷ്ണൻ അക്കാദമിക് ഡീൻ
Friday, April 29, 2016 1:07 PM IST
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ പ്രഥമ അക്കാദമിക് ഡീൻ ആയി തൃശൂർ ഗവ.മെഡിക്കൽ കോളജിലെ അഡീഷണൽ പ്രഫസറും മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം മേധാവിയുമായ ഡോ.വി.വി. ഉണ്ണികൃഷ്ണനെ നിയമിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വിദഗ്ധ പരിശീലനം നേടിയ ഇദ്ദേഹത്തിന്റേതായി ദേശീയ, അന്തർദേശീയ രംഗങ്ങളിൽ പ്രബന്ധങ്ങളുണ്ട്. മെഡിക്കൽ വിദ്യാർഥികൾക്കും ഹൗസ് സർജന്മാർക്കും അധ്യാപകർക്കും നടത്തിയ വിവിധ പരിശീലന പരിപാടികൾക്കു പുറമെ, ഈയിടെ തൃശൂർ മെഡിക്കൽ കോളജിൽ നടന്ന അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. ജനകീയാരോഗ്യ മേഖലയിൽ സജീവമായ ഡോ. വി.വി. ഉണ്ണികൃഷ്ണൻ തൃശൂർ അവിണിശേരി സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.