കുടിവെള്ളം: നടപടി വേണമെന്നു കോടതി
Friday, April 29, 2016 1:11 PM IST
കൊച്ചി: കുടിവെളളക്ഷാമം പരിഹരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വരൾച്ചാ ദുരിതം പരിഹരിക്കാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത്അസോസിയേഷൻ നൽകിയ ഹർജിയിലാണു ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ, ജസ്റ്റീസ് സുനിൽ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്നും ഇതിനായുളള ഫണ്ട് കണ്ടെത്തണമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.