സോണിയഗാന്ധി മേയ് ഒമ്പതിനു കേരളത്തിൽ
Friday, April 29, 2016 1:11 PM IST
തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി മേയ് ഒമ്പതിനു കേരളത്തിലെത്തും. രാഹുൽ ഗാന്ധി മേയ് 11, 12 തീയതികളിൽ കേരളത്തിലു ണ്ടാകും.

തിരുവനന്തപുരത്തും തൃശൂരിലുമാണ് സോണിയ തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുക. രാഹുൽ ഗാന്ധി നെയ്യാറ്റിൻകര, ഉടുമ്പൻചോല, കായംകുളം, അങ്കമാലി, പട്ടാമ്പി, ഉദുമ തുടങ്ങിയ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കും. ഇവരെ കൂടാതെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഗുലാം നബി ആസാദ്, ഓസ്കാർ ഫെർണാണ്ടസ്, മുകുൾ വാസ്നിക് തുടങ്ങിയ നേതൃനിര തന്നെ കേരളത്തിൽ പ്രചാരണത്തിനിറങ്ങും.


എ.കെ. ആന്റണി മേയ് ഒന്നു മുതൽ 14 വരെ കേരളത്തിലുണ്ടാകും. കാസർഗോഡ് നിന്ന് മേയ് ഒന്നിന് ആരംഭിക്കുന്ന ആന്റണിയുടെ പര്യടനം 14 ന് തിരുവനന്തപുരത്തു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.