വിഎസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കും: ചെന്നിത്തല
Friday, April 29, 2016 1:18 PM IST
ഹരിപ്പാട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഒരുകേസു പോലും നിലവിലില്ലാത്ത തനിക്കെതിരേ ഒമ്പതു കേസുകൾ ഉണ്ടെന്നായിരുന്നുവെന്നാണ് അച്യുതാനന്ദൻ ആരോപിച്ചത്.

അഴിക്കോട്ടെ ഇടതു മുന്നണി സ്‌ഥാനാർഥി നികേഷ് കുമാർ വി.എസിനെതിരേയാണു കേസ് കൊടുക്കേണ്ടത്. വി.എസ് ഡിജിപിക്കു നല്കിയ പരാതിയിലാണു നികേഷിനെതിരേ കേസുണ്ടെ ന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഇത് താൻ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. വി.എസ് പിബിക്കു നല്കി യ കത്തിൽ ഉന്നയിച്ച ആരോ പണങ്ങളിൽ ഉറച്ചു നില്ക്കുന്നുണ്ടോ, പിബി കമ്മീഷൻ ഇപ്പോൾ നിലവിലുണ്ടോ, വി.എസ്. പാർട്ടി വിരുദ്ധനെങ്കിൽ എങ്ങനെ സ്‌ഥാനാർഥിയായെന്നു രമേശ് ചെന്നിത്തല ചോദിച്ചു .


പിണറായിയോടു താൻ ചോ ദിച്ച പത്തു ചോദ്യങ്ങൾക്കും ഉ ത്തരം നല്കിയിട്ടില്ല, അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒളിച്ചിരുന്ന പിണറായി ഇപ്പോൾ മാധ്യമങ്ങളിൽനിന്നു ഒഴിഞ്ഞു നിൽക്കുന്നത് വി.എസിനെ ഭയ ന്നിട്ടാണോ എന്നും ചെന്നിത്തല പരിഹസിച്ചു. മൈക്രോ ഫൈനാൻസ് പദ്ധതികളുടെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ അന്വേഷണ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ നല്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.