വൈദ്യുതി: ഇന്നലെ ഉപയോഗിച്ചത് 803 ലക്ഷം യൂണിറ്റ്
Friday, April 29, 2016 1:26 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത്് ഇന്നലെ ഉപയോഗിച്ചത് 803 ലക്ഷം യൂണിറ്റ് വൈദ്യുതി. ഈ മാസം 16–ന് 776 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമായിരുന്നു നിലവിലെ റിക്കാർഡ്. പ്രതിദിന വൈദ്യുതി ഉപയോഗം 772 ലക്ഷം യൂണിറ്റിൽനിന്നാണ് കുതിച്ചു കയറിയത്.വേനൽകടുത്തതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗം കൂടിയതുമാണ് വൈദ്യുതി ഉപയോഗം പുതിയ റിക്കാർഡിലേക്ക് ഉയരാൻ കാരണം.


ഇതിൽ 546 ലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നു. സംസ്‌ഥാനത്തെ അണക്കെട്ടുകളിൽനിന്ന് 257 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുത്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ജലസംഭരണികളിൽനിന്നുള്ള ഉത്പാദനം ഈ മാസം ആദ്യത്തേതിന്റെ ഇരട്ടിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.