മദ്യം: നിലപാട് ആവർത്തിച്ച് യെച്ചൂരി
മദ്യം: നിലപാട് ആവർത്തിച്ച് യെച്ചൂരി
Saturday, April 30, 2016 1:54 PM IST
കൊച്ചി: മദ്യോഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികളിൽനിന്നു പിന്നോക്കം പോകില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്‌ഥാന സർക്കാർ എടുത്ത നടപടി മദ്യവി പത്ത് ഇല്ലാതാക്കാൻ വഴിവച്ചിട്ടുണ്ടെങ്കിൽ അവ ഇടതുസർക്കാർ വന്നാലും തുടരും. മദ്യനയത്തി ന്റെ കാര്യത്തിൽ ഒരു അവ്യക്‌തതയുമില്ല. എന്നാൽ, അധികാരത്തിൽ എത്തുന്ന സർക്കാരാണു മദ്യനയം ആത്യന്തികമായി രൂപീകരിക്കേണ്ടതെന്നും എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച കേരളം 2016– 2021 മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.


എൽഡിഎഫ് വന്നാൽ പൂട്ടിയ ബാറുകൾ തുറക്കുമോ എന്ന ചോദ്യത്തിന് ഇവിടെ ഏതു ബാറാണു പൂട്ടിയതെന്ന മറുചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ബാറുകൾ ബിയർ, വൈൻ പാർലറുകളായി മാറ്റുകയാണുണ്ടാ യത്. സർക്കാരിന്റെ കണക്ക് അ നുസരിച്ചു മദ്യത്തിൽനിന്നുള്ള വരുമാനം വർധിക്കുന്നതായിട്ടാ ണു കാണുന്നത്. എന്നാൽ, മദ്യനിരോധനം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണു ഗുജറാ ത്ത് അടക്കമുള്ള സംസ്‌ഥാനങ്ങളിലെ അനുഭവങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.