പത്രികകളുടെ സൂക്ഷ്മപരിശോധന തുടരുന്നു
Saturday, April 30, 2016 2:15 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തുടരുന്നു. സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളുടെ അപാകത ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവർക്കെതിരേ പരാതി ലഭിച്ചു. അതേസമയം, പ്രമുഖ നേതാക്കളിൽ ആരുടെയും പത്രിക തള്ളിയിട്ടില്ല. സംസ്‌ഥാനത്ത് ആകെ 1,647 നാമനിർദേശ പത്രിക ലഭിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച 734 പത്രികകൾ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.