ബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
Saturday, April 30, 2016 2:16 PM IST
അടൂർ: കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. അടൂർ നെല്ലിമുകൾ നടക്കാതിൽ പ്ലാസവില്ലയിൽ ബോബന്റെ മകൻ സുബിൻ (24), ചക്കുവള്ളി ശ്രീമംഗലത്ത് വിജയാനന്ദൻ നായരുടെ മകൻ ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. എംസി റോഡിൽ അടൂർ നയനം തീയറ്ററിനു മുമ്പിൽ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം. മുമ്പിൽ പോയ കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച ബൈക്കിൽനിന്നു തെറിച്ചുവീണ യുവാക്കൾ എതിരേ വന്ന കാറിന്റെ ബോണറ്റിൽ തട്ടി റോഡിൽ വീഴുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.