പ്രഫഷണൽ വിദ്യാഭ്യാസ രംഗത്തു വഴികാട്ടിയായി ദീപികയുടെ ബ്രൈറ്റ് പാത്ത്–2016
പ്രഫഷണൽ വിദ്യാഭ്യാസ രംഗത്തു വഴികാട്ടിയായി ദീപികയുടെ ബ്രൈറ്റ് പാത്ത്–2016
Monday, May 2, 2016 12:41 PM IST
കോട്ടയം: അക്കാദമിക്, പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശവും പരിശീലനവും നൽകുന്നതിൽ ദീപിക തലമുറകൾക്കു വഴികാട്ടിയാണെന്നു എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ കോഴ്സുകളെയും പ്രവണതകളെയും അടുത്തറിയാൻ ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച ദീപിക എഡ്യൂക്കേഷണൽ ഫെയർ ’ബ്രൈറ്റ് പാത്ത് 2016’ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്എൽസിയും പ്ലസ്ടുവും കഴിഞ്ഞാൽ എന്തു പഠിക്കണം എന്ന ആശങ്ക വിദ്യാർഥികളിലും രക്ഷിതാക്കളിലുമുണ്ട്. വരുംഭാവിയിൽ എവിടെ എങ്ങനെ എന്തു ജോലി എന്നതിലും വിദ്യാർഥികൾക്കു സംശയങ്ങൾ ഏറെയാണ്.

ഇതു പരിഹരിക്കുന്നതിനും വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനും ദീപിക കൂടുതൽ കേന്ദ്രങ്ങളിൽ എഡ്യൂക്കേഷണൽ ഫെയറുകൾ സംഘടിപ്പിക്കണമെന്നും ഡോ. ബാബു സെബാസ്റ്റ്യൻ നിർദേശിച്ചു. യുവതലമുറയുടെ വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന പത്രമാണു ദീപികയെന്ന് ചടങ്ങിൽ പങ്കെടുത്ത ബിസിഎം കോളജ് പ്രിൻസിപ്പൽ പ്രഫ. ഷീല സ്റ്റീഫൻ പറഞ്ഞു.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ. ജി. രാമചന്ദ്രൻ, ജെസിഐ ഇന്റർനാഷണൽ ട്രെയിനർ പ്രഫ.ടോമി ചെറിയാൻ എന്നിവർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ എൻജിനിയറിംഗ് കോളജുകൾ ഇപ്പോൾ പുതുതായി രൂപീകരിക്കപ്പെട്ട കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. പ്രവേശന നടപടി, ബ്രാഞ്ചുകൾ തെരഞ്ഞെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ചു വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോ. ജി. രാമചന്ദ്രൻ മറുപടി നൽകി. വിവിധ അഭിരുചിക്കനുസരിച്ച് വിദ്യാർഥികൾ വിവിധ കോഴ്സുകൾ തെരഞ്ഞെടുക്കണമെന്നും ഇക്കാര്യത്തിൽ മാതാപിതാക്കൾ ക്രിയാത്മകമായ മാർഗനിർദേശം നൽകണമെന്നും പ്രഫ. ടോമി ചെറിയാൻ പറഞ്ഞു.

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ03റലലുശസമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചെറിയാൻ താഴമൺ, ഡിഎംഡി ഡോ. താർസിസ് ജോസഫ്, ജനറൽ മാനേജർ (ഫിനാൻസ്) എം.എം. ജോർജ്, ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ്, അസിസ്റ്റന്റ് ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൻ, കോട്ടയം യൂണിറ്റ് പരസ്യമാനേജർ ജോസഫ് ജോസഫ്, കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോൺസൺ വള്ളോംപുരയിടം, പിആർഒ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു.

എൻജിനിയറിംഗ്, മാനേജ്മെന്റ്്, മെഡിക്കൽ, പാരാമെഡിക്കൽ, വിഷ്വൽ കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ പ്രമുഖസ്‌ഥാപനങ്ങൾ പങ്കെടുത്തു. പ്ലസ്ടു ഫലം കാത്തിരിക്കുന്നവരും എൻട്രൻസ് പരിശീലിക്കുന്നവരുമായി ആയിരത്തോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.