യുഡിഎഫ് അധികാരം നിലനിർത്തും: സർവേ
Monday, May 2, 2016 12:47 PM IST
തിരുവനന്തപുരം: കേരളത്തിൽ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം നിലനിർത്തുമെന്നു പ്രീ പോൾ സർവേ. യുഡിഎഫ് 69 മുതൽ 73 വരെ സീറ്റ് നേടും. എൽഡിഎഫിന് 65 മുതൽ 69 വരെ സീറ്റാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ മേൽനോട്ടം വഹിക്കുന്ന പുഷ് ഏജൻസിക്കു വേണ്ടി മാർസ് ആണ് സർവേ നടത്തിയത്.

യുഡിഎഫ് 45 ശതമാനവും എൽഡിഎഫ് 43 ശതമാനവും മറ്റുള്ളവർ 12 ശതമാനവും വോട്ടു നേടുമെന്നാണ് സർവേ പറയുന്നത്. മദ്യനയത്തെ 90 ശതമാനം പേർ സ്വാഗതം ചെയ്തപ്പോൾ സോളാർ വിവാദം സർക്കാരിന്റെ ശോഭ കെടുത്തിയെന്നു കൂടുതൽ പേർ അഭിപ്രായപ്പെട്ടു. ജനസമ്പർക്ക പരിപാടി, കാരുണ്യ പദ്ധതി തുടങ്ങിയവയ്ക്കു ജനങ്ങളിൽ നിന്നു മികച്ച പിന്തുണ ലഭിച്ചു. വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തി രേഖപ്പെടുത്തിയതായും സർവേ സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.