ദേവാലയങ്ങൾ ഭാരത സംസ്കാരത്തിന്റെ പൈതൃകമാണെന്നു മാർ ക്ലീമിസ് ബാവ
ദേവാലയങ്ങൾ ഭാരത സംസ്കാരത്തിന്റെ പൈതൃകമാണെന്നു മാർ ക്ലീമിസ് ബാവ
Monday, May 2, 2016 12:56 PM IST
തിരുവല്ല: ദേവാലയങ്ങൾ ഭാരത സംസ്കാരത്തിന്റെ പൈതൃകമാണെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. റവ ഡോ. ഏബ്രഹാം മുളമൂട്ടിൽ രചിച്ച ദി ടെന്റ് ഓഫ് ദി പിൽഗ്രിം ഓഫ് എക്സൈൽ എന്ന ഗ്രന്ഥം തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്കു കോപ്പി നൽകി പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ക്നാനായ സഭ കല്ലിശേരി മേഖലാധ്യക്ഷൻ ഡോ.കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്, ബിഷപ് ഡോ.തോമസ് ശാമുവേൽ, ബിജെപി സംസ്‌ഥാന ട്രഷറർ കെ. പ്രതാപചന്ദ്രവർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.